Menu Close

അഞ്ചുലക്ഷം കുടുംബങ്ങളെ ബന്ധപ്പെടുത്തി മഅ്ദിന്‍ അക്കാദമിക്ക് 25 ഇന റംസാന്‍ കര്മ‍പദ്ധതി

പുണ്യ റംസാനില്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ 25 ഇന കര്മഫ പദ്ധതികള്‍ നടപ്പിലാക്കും. 33 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ അഞ്ചു ലക്ഷം കുടുംബങ്ങളിലേക്ക് ധര്മാകാരുണ്യ സന്ദേശമെത്തിക്കും. പരിപാടികളില്‍ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യമുണ്ടാവും.
ആത്മീയ മജ്ലിസുകള്‍, വിദ്യാഭ്യാസകാരുണ്യസേവന സംരംഭങ്ങള്‍, ബോധ വല്ക്ക്രണ സദസ്സുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്ലൈലന്‍ സെഷനുകള്‍ തുടങ്ങിയവയുള്ക്കൊ ള്ളുന്ന ബൃഹത്തായ പദ്ധതിയുടെ ഉദ്ഘാടന കര്മംയ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി നിര്വ ഹിച്ചു.
നാളെ (വെള്ളി) ഗ്രാന്റ്മ്സ്ജിദില്‍ മര്ഹചബന്‍ റമളാന്‍ പരിപാടി നടക്കും. മഅ്ദിന്‍ ചെയര്മാിന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്കുംയ. കാരുണ്യത്തിന്റെ‍ കൈനീട്ടം പദ്ധതിയുടെ ഭാഗമായി ദാരിദ്രമേഖലകളില്‍ നടത്തുന്ന റിലീഫ് വിതരണത്തിന്റെഖ ഉദ്ഘാടനം നാളെ (വെള്ളി) വൈകുന്നേരം 4ന് മലയോരമേഖലയായ നിലന്പൂരിലെ ഏനാന്തിയില്‍ നടന്നു.
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 തൊട്ട് പ്രത്യേക ആത്മീയ മജിലിസ് ഒരുക്കുന്നുണ്ട്. നോന്പ് ഒന്നു മുതല്‍ മുപ്പത് വരെ മഅ്ദിന്‍ ഗ്രാന്റ്ണ മസ്ജിദില്‍ ഹദീസ് ക്ലാസും ഇഅ്തികാഫ് ജല്സ്യും സംഘടിപ്പിക്കും. ജല്സിക്കെത്തുന്നവര്ക്ക്് താമസ സൗകര്യമടക്കമുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ദിവസവും മഗ്രിബ് നിസ്കാരാനന്തരം ആശയ പഠന വേദിയുണ്ടാവും.
ഗ്രാന്റ്മ്സ്ജിദിലെ സമൂഹ നോന്പുതുറക്ക് ഈ വര്ഷൗവും വിപുലമായ ഒരുക്കങ്ങള്‍ ഏര്പ്പെ്ടുത്തുന്നുണ്ട്. മുപ്പതു ദിവസവും ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ഇഫ്താറില്‍, മലപ്പുറത്തെയും പരിസരങ്ങളിലെയും വീടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ ആയിരക്കണക്കിനു പേര്ക്കാ്ണ് നോന്പുതുറയൊരുക്കുക.
ജൂലൈ 2 മുതല്‍ സ്ത്രീകള്ക്കായി റയ്യാന്‍ എന്ന പേരില്‍ പ്രതേൃക വനിതാ വിജ്ഞാന വേദിയൊരുക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ നയിക്കുന്ന ക്ലാസുകള്ക്ക്ള പുറമെ സംശയ നിവാരണത്തിനും അവസരമുണ്ടാവും. ഖലീഫ അലി (റ), ബീവി ഫാത്തിമ, ബീവി ആയിശ, നഫീസത്തുല്‍ മിസ്രിയ്യ, ഇമാം മാലിക്, ടിപ്പു സുല്ത്താുന്‍ എന്നിവരുടെ ചരിത്ര പ്രഭാഷണവും അനുസ്മരണ സംഗമവും നടക്കും.
റമളാന്‍ 4ന് സകാത്ത് കോണ്ഫംറന്സ്ത സംഘടിപ്പിക്കും. വിശുദ്ധ റംസാനിന്റെു സന്ദേശങ്ങളില്‍ പ്രധാനമായ പൂര്വ്വി ക സ്മരണയ്ക്കായി ജൂലൈ 20 ന് മഹല്ലുകളിലൂടെ പൈതൃകയാത്ര നടത്തും. ജൂലൈ 20 ന് സോഷ്യല്‍ മീഡിയ പ്രിസമ്മിറ്റ് സംഘടിപ്പിക്കും.
റംസാന്‍ പതിനാറിന് രാത്രി ബദ്ര്‍ അനുസ്മരണ സംഗമവും ആത്മീയ മജ്ലിസുമുണ്ടാകും. വിശ്വാസ സംരക്ഷണത്തിന് ധീരമായി പോരാടിയ 313 ബദ്രീങ്ങളുടെ പേരുകള്‍ ഉരുവിട്ട്, പ്രാര്ത്ഥാനയോടെ പിരിയുന്ന വേദിയില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിക്കും.
റംസാന്‍ 20 മുതല്‍ തറാവീഹ് നിസ്കാരത്തിന് ശേഷം ആത്മീയ പ്രഭാഷണം സംഘടിപ്പിക്കും. പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടന്പ്ര നേതൃത്വം നല്കുംഖ.
ഖുര്‍ആന്‍ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്ചകളില്‍ ഏഴു മണിതൊട്ട് സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ഒരുക്കും. ഖത്മുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ, പൂര്വ്വ് വിദ്യാര്ത്ഥി സംഗമം തുടങ്ങിയ പരിപാടികളും വിശുദ്ധ മാസത്തില്‍ നടപ്പിലാക്കുന്നുണ്ട്. അന്ധബധിരരായവര്ക്കു്ള്ള പെരുന്നാള്‍ കിറ്റ് വിതരണവും ഓറിയന്റേണഷന്‍ ക്യാന്പും സംഘടിപ്പിക്കും.
സ്വലാത്ത് നഗറിലെ റംസാന്‍ പരിപാടികളില്‍ നേരിട്ടു സംബന്ധിക്കാന്‍ കഴിയാത്തവര്ക്കാേയി പരിപാടികള്‍ മഅ്ദിന്‍ വെബ്സൈറ്റ് വഴിയും മറ്റ് ഓണ്ലൈറന്‍ ക്ലാസ് റൂമുകള്‍ വഴിയും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. റംസാന്‍ ചൈതന്യം പകര്ന്ന്് കൊടുക്കുന്ന വെബിനാറുകളും സംഘടിപ്പിക്കും.
റംസാന്‍ ഇരുപത്തിയേഴാം രാവില്‍ ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്ത്ഥ്നാ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും സ്വലാത്ത് നഗറില്‍ ആരംഭിച്ചിട്ടുണ്ട്. 5555 അംഗ സ്വാഗത സംഘത്തിന്റെഗ മേല്നോരട്ടത്തിലാണ് പ്രാര്ത്ഥുനാ സമ്മേളനത്തിന്റെേ ഒരുക്കങ്ങള്‍ നടക്കുന്നത്.
ഈ പരിപാടികളുടെ നടത്തിപ്പുമായ ബന്ധപ്പെട്ട കാര്യങ്ങള്ക്കാ യി പ്രതേൃക ഹെല്പ്പ്ലൈ ന്‍ ആരംഭിച്ചിട്ടുണ്ട് : 9946623412, 9633158822. വെബ്സൈറ്റ് :www.mahdinonline.com

%d bloggers like this: